മാനന്തവാടി : കണ്ണൂര്‍ സര് വ്വകലാശാല 2016 ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷ യില്‍ മാനന്തവാടി കോ-ഓപ്പ റേറ്റിവ് കോളേജിന് റാങ്കിന്റെ തിളക്കം. മലയാളം, പൊളി റ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോളേ ജില് റാങ്കിന്റെ തിളക്കം. വിജ യികള്‍ക്ക് 12ന് മാനന്തവാടി നഗരസഭ കമ്മ്യുണിറ്റി ഹാളി ല്‍വെച്ച് സ്വീകരണം നല്കു മെന്ന് കോളേജ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറി യിച്ചു.
ബിഎ മലയാളത്തിന് പി. ടി.പ്രമിതയും ബിഎ പോളിറ്റി ക്കല്‍ സയന്‍സിന് കെ.ആര്യ യും ഒന്നാം റാങ്ക് നേടി. ബിഎ മലയാളത്തിന് മൂന്നാം റാങ്ക് പുത്തന്‍പുരയില്‍ ഷബാന യും അഞ്ചാംറാങ്ക് സോളി മോള് തോമസും എട്ടാം റാങ്ക് സ്നേഹമരിയയും ഒന്‍പതാം റാങ്ക് സ്വപ്ന.കെ.എച്ചും പ ത്താം റാങ്ക് ജെ. അര്‍ച്ചനയും കരസ്ഥമാക്കി.
ബിഎ പൊളി റ്റിക്കല്‍ സയ ന്സിന് രണ്ടാം റാങ്ക് അജന റോസും നലാം റാങ്ക് സാലിഹ കെ.എച്ചും അഞ്ചാം റാങ്ക് ദില്‍ന പി.ഡിയും ആറാം റാങ്ക് പി.സുമിയും ഏഴാം റാങ്ക് സ്വാതിവിയും എട്ടാം റാങ്ക് ടി.ജെ.ജിതിനും പത്താം റാങ്ക് ഫൈറുസ.സി.കെ.യും കരസ്ഥമാക്കി.
ബിഎസ്സി കണക്കിന് വിഎസ്.സുബിന ആറാം റാങ്കും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: