ഗുരുവായൂര്‍: ദേവസ്വം മുന്‍ ഭരണ സമിതി അംഗം എന്‍.രാജുവിന്റെ ഫോര്മാന് നിയമനത്തിനെതിരെ എഫ്.ഐ.ആര് ഇട്ട് അന്വേഷിക്കുവാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായി. കൊടുങ്ങല്ലൂര്‍ സ്വദേശി എന്‍.ശ്രീജേഷ് നല്കിയ പരാതിയിലാണ് ഉത്തരവ്.29.1 1988 മുതല്‍ അസിസ്റ്റന്റ് ലൈന്‍മാരായി ജോലി ചെയ്തു വന്നിരുന്ന ഇയാള്‍ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അച്ചടക്ക നടപടികള്‍ എടുത്തിരുന്നു.1995 വര്‍ഷത്തെ ദേവസ്വം കമ്മിറ്റി ഉദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടികള്‍ റദ്ദ് ചെയ്തു. എന്നാല്‍.ംുര ചീ: 34 442/ 2003 പ്രകാരം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 5. 3. 2004ല്‍ ഭരണ സമതി തീരുമാനം റദ്ദ് ചെയ്തിട്ടുള്ളതും അച്ചടക്ക നടപടികള്‍ ശരിവെച്ചതുമാണ്. ഇതേ തുടര്‍ന്ന് രാജു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് നിലര്‍ത്തി ഉത്തരവിടുകയായിരുന്നു.
കോടതി വിധികളെല്ലാം മറികടന്ന് 2011-13 വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ അംഗമാവുകയായിരുന്നു. നിലവിലെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പ്രൊമോഷന് സാധ്യത ഇല്ലാത്തതിനാല്‍ രാജു അടങ്ങുന്ന ഭരണ സമിതി 11.9.2012ല്‍ ഫോര്മാന്.
ഗ്രേഡ് വണ്‍ എന്നതസ്ഥിക ഇലക്ടിക്കല്‍ ആന്റ് വാട്ടര്‍ വിഭാഗത്തിന് സൃഷ്ടിക്കുകയും ഇയാളുടെ യോഗ്യത അനുസരിച്ച് ക്രമീകരിക്കുകയും തുടര്‍ന്ന് 25.5.2013ല്‍ ഫോര്മാന് ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക് പ്രാമോഷന്‍ നേടുകയുമായിരുന്നു. ഇദ്ദേഹത്തിന് ഇലക്ട്രിക് യോഗ്യതയോ; എസ്സ്.എസ്സ്.എല്‍.സി. പാസോ ഇല്ല എന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: