അപക്ഷ ബിനോജും ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും
തൃശൂര്‍ : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷന്‍ ഡിസൈനറെന്ന നേട്ടവുമായൊരു പെണ്‍കുട്ടി മലയാളികളുടെ അഭിമാനമാകുന്നു. ഗുരുവായൂര്‍ സ്വദേശിയായ ബിനോജിന്റെയും പ്രസീനയുടെയും ഏക മകളായ അപക്ഷ ബിനോജ് എന്ന 11 വയസുകാരിയാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്.ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും അപക്ഷ പഠിച്ചതും വളര്‍ന്നതും ദൂബായിലാണ്. ഇന്ത്യന്‍ എക്സലന്‍സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍.
ഏഴ് വയസുമുതല്‍ അപക്ഷ ഡ്രസുകള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.105 വ്യത്യസ്ഥമായ രീതിയിലുള്ള ഡ്രസുകള്‍ ഇതിനോടകം രൂപകല്പന ചെയ്തിട്ടുണ്ട്.യു ആര്‍എഫ് റെക്കോര്‍ഡ്,വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ഇന്ത്യ എന്നീ പുരസ്കാരങ്ങള്‍ നേടി യങ്ങസ്റ്റ് ഫാഷന്‍ ഡിസൈനര്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനം ഈ കൊച്ചുമിടുക്കി കൈയ്യടക്കിയിരിക്കുകയാണ്. യുകെയിലെ ബേബി ഷോപ്പ്ബ്രാന്ഡ് 2013 ല്‍ നടത്തിയ ഡ്രസ് ഡിസൈനിംഗ് മത്സരത്തിലടക്കെ നിരവധി മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ദുബായിലെ മിര്‍ന എല്‍ ഹേജ് ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഫസ്റ്റ് ലവല്‍ ഗ്രാജ്വേഷന് പൂര്‍ത്തിയാക്കുകയും ഈ വര്‍ഷത്തെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്ലസ് ടു അടിസ്ഥാന യോഗ്യത വേണ്ട ഈ കോഴ്സിന് ഡിസൈനിംഗിലുള്ള പ്രത്യേക കഴിവ് പരിഗണിച്ചാണ് അപക്ഷക്ക് പ്രവേശനം ലഭിച്ചത്.ദുബായില്‍ നടക്കാന്‍ പോകുന്ന അപെക്ക് ഫാഷന്‍ ഷോ 2016 ല്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അപക്ഷയിപ്പോള്.
അപക്ഷ ബിനോജ് ,ഡോ.ശാരി ചങ്ങരംകുമരത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: