കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥന് തിരിച്ചുനല്‍കുന്നു
ഇരിങ്ങാലക്കുട: കളഞ്ഞുകിട്ടിയ രണ്ടര പവന് സ്വര്‍ണ്ണമാല ഉടമസ്ഥന് തിരിച്ച് നല്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കോമ്പാറ സ്വദേശികളായ ദിനീഷ്, അഖില്‍, സൂര്യന് എന്നി വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ മാല ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫിസില്‍ ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥനെ കണ്ടെത്തുകയും ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുമേഷിന്റെ സാന്നിധ്യത്തില്‍ മാല ഉടമസ്ഥന് തിരിച്ചു ഏല്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: