ചാലക്കുടി: ജര്‍മ്മനിയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ചാലക്കുടി കിഴക്കേ പോട്ട നെടിയപറമ്പില്‍ ജോസഫ് മകന് ബൈജു(46)ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാമിന്റെ നേതൃത്വതില്‍ അറസ്റ്റ് ചെയ്തു. മാമ്പ്ര സ്വദേശിയായ യുവാവില്‍ നിന്ന് സഹോദരിക്ക് ജര്‍മ്മനിയില്‍ നേഴ്സായി ജോലി നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സായി അന്‍പതിനായിരം രുപ വാങ്ങി. കഴിഞ്ഞ നാലു വര്‍ഷമായിട്ടും വിസ നല്ക്കുകയോ പണം തിരികെ നല്‍കാതെ വന്നതിനെ തുടര്‍ന്ന് നല്കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പറയുന്നു.നേഴ്സായി ജോലിക്ക് ആറ് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.അഡ്വാന്‍സായി അന്‍പതിനായിരം വാങ്ങുകയും, കര്‍ണാടകയില്‍ കൊണ്ടു പോയി ആളുകളെ വിശ്വസിപ്പിക്കുന്നതിനായി ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ജര്‍മ്മന്‍കാരെ പരിചയപ്പെടുത്തി ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതിനായ ഒരാഴ്ച ഇവരെ കര്‍ണ്ണാടകയില്‍ താമസിപ്പിച്ച് പറഞ്ഞു വിടുകയാണ് ഇയാളുടെ പതിവ്.ഇനിയും കൂടുതല്‍ ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തു കാണുമെന്ന് പോലീസ് കരുതുന്നു.പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേക്ഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.എഎസ്ഐ കെ.എസ്.ഷംസീര്‍,എ.എസ്ഐ.ജോഷി,സീനിയര്‍ സിവില്‍ പോലീസുകാരയ സി.കെ.സുരേഷ്, വി.യു.സില്‍ജോ,എം,സതീശന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: