പുതുക്കാട് : വയല്‍ നികത്തി റോഡ് നിര്‍മ്മിച്ച സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് പോക്കുവരവ് നടത്താനുള്ള ശ്രമം സബ് കളക്ടര്‍ തടഞ്ഞു. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്തിന് നടുവിലൂടെ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുന്‍പ് തടഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. റോഡ് നിര്‍മ്മാണം വിവാദമായതിനെ തുടര്‍ന്ന് ഉടമകള്‍ സ്ഥലം പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ഭൂമി പോക്കുവരവിനായ് ആര്‍ഡിഒ ക്ക് അപേക്ഷ നല്‍കിയിരുന്നു. സബ് കളക്ടര്‍ സ്ഥല പരിശോധന നടത്തുകയും പോക്കുവരവ് അപേക്ഷ റദ്ദ് ചെയ്യുകയും റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയലില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുതിനായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി ഉത്തരവ് പുറപ്പെടുവിച്ചു. റോഡ് നിര്‍മ്മാണം ഇരുവശത്തേയും കൃഷിയിടങ്ങള്‍ക്ക് ദോഷകരമായി വരുമെന്ന കാരണം കാണിച്ചാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ വര്‍ഷം കൃഷി ചെയ്ത പാടശേഖരത്തിന് കുറുകെയാണ് രണ്ട് ഭാഗങ്ങളിലും കരിങ്കല്‍ കെട്ടി മണ്ണിന് സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിച്ചത്. പുതുക്കാട് പഞ്ചായത്തിലെ കാര്‍ഷിക വികസന സമിതിയുടെ നേതൃത്വത്തില്‍ കരിങ്കല്‍ കെട്ടിയ ഭാഗം പൊളിച്ചു നീക്കിയിരുു. 100 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് അനധികൃതമായി റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നെല്‍വയല്‍ പരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമൊവശ്യപ്പെട്ട് കൃഷി ഓഫീസര്‍ പോലീസിനും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അനധികൃതമായി നിര്‍മ്മിച്ച റോഡ് പൊളിച്ചുനീക്കി നെല്‍വയല്‍ പൂര്വ്വസ്ഥിതിയിലാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: