ആമ്പല്ലൂര്‍ : ദേശീയപാതയോരത്ത് മണലിയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ തൊഴിലാളി ക്യാമ്പുകളില്‍ റൂറല്‍ എസ്പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന ശക്തമാക്കി. മേഖലകള്‍ തിരിച്ച് പോലീസ് സ്ക്വോഡുകളായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പരിശോധന നടത്തിയത്. സംശയാസ്പദമായി റോഡില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എസ്പിയുടെ സ്പെഷല്‍ സ്ക്വോഡും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതുക്കാട് പോലീസുമാണ് അന്വേഷണം നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ കിണര്‍ മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിച്ചെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ജില്ലയ്ക്ക് പുറമെയുള്ള സ്റ്റേഷനുകളിലും കാണാതായവരുടെ പരാതികള്‍ പോലീസ് പരിശോധിച്ചു വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: