ചാലക്കൂടി:മേലൂര്‍ പഞ്ചായത്തിലെ പാലപ്പിള്ളിയില്‍ മരപ്പട്ടിയെ പിടിച്ച് കൊന്നു തിന്ന കേസില്‍ സിപിഐ പ്രാദേശിക നേതാവ് അടക്കം അഞ്ച് പേര് പിടിയിലായെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചു.സിപിഐ ലോക്കല്‍ സെക്രട്ടറിയടക്കമുള്ള മൂന്ന് നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം പാലപ്പിള്ളിയില്‍ നിന്നാണ് കിണറില്‍ വീണ മരപ്പട്ടിയെ പിടികൂടിയത്.കൊന്ന് കറിവെച്ച് കൊണ്ടിരിക്കുമ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.ഉദ്യോഗസ്ഥര്‍ വന്നതറിഞ്ഞ് കറിയെടുത്ത് കളയുകയായിരുന്നു.എന്നാല്‍ അവശിഷ്ടവും,മരപ്പട്ടിയെ പിടിച്ച കുടുക്കുമെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ വനം വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ കേസില്‍ ഇടപെട്ടതിനെ തുടര്‍ന്ന് രണ്ട് പേരെ മാത്രം അറസ്റ്റ് ചെയ്ത് പ്രദേശിക നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കി. മേലൂര്‍ പാലപ്പിള്ളി സ്വദേശികളായ കണ്ണംമ്പിള്ളി ഉണ്ണി മകന് ബാബു(45),പനക്കൂട്ടത്തില്‍ കുഞ്ഞിരാമന് മകന് ജയന്(46)എന്നിവരെയാണ് അതിരപ്പിള്ളി റേയ്ഞ്ച് ഓഫിസര്‍ ശ്രീദേവിയും സംഘവും ചേര്‍ന്ന് അറസ്ററ് ചെയ്തത്.നാട്ടുകാരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മരപ്പട്ടിയെ പിടിച്ചവരെ മാത്രം കേസില്‍ പെടുത്തുകയും വെച്ച് കഴിച്ചവരെ ഒഴിവാക്കുകയും ചെയ്തു.സാധാരണ വനം വകുപ്പ് നിയമ പ്രകാരം അഞ്ച് പേരും പ്രതികളാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കുന്നതിനുള്ള ശ്രമമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: