ഗുരുവായൂര്‍: വിശ്വാസിയോ അവിശ്വാസിയോ എന്നുള്ളതല്ല മറിച്ച് ഏതുതരം വിശ്വാസികളുടെയും താല്പര്യം സംരക്ഷിക്കുവാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം അഴിമതിക്കാര്‍, കൂട്ടിക്കൊടുപ്പുകാര്‍ എന്നിവര്‍ക്ക് മന്ത്രി ഓഫീസുകളില്‍ ഇടം ഉണ്ടായിരിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയുടെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കാര്യങ്ങള്‍ നേരിട്ട് അറിയുന്നതിനും മുഖ്യമന്ത്രി 17 ന് സന്നിധാനത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.ഗീതാഗോപി എം. എല്‍ .എ മുഖ്യാതിഥിയായി.നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി, സഹകരണ സംഘം പ്രസിഡന്റ് വി.മുരളി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: