ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സബ് കളക്ടര്‍ ഹരിത വി.കുമാര്‍ ചുമതലയേല്‍ക്കുന്നു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സബ് കളക്ടര്‍ ഹരിത വി.കുമാര്‍ ഇന്നലെ താല്‍ക്കാലിക ചുമതലയേറ്റു. അഡ്മിനിസ്റ്റ്രേറ്ററായിരുന്ന സി.എന്‍.അച്യുതന്‍നായരെ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയതിനെത്തുടര്‍ന്നാണ് ഹരിത വി.കുമാറിന് അഡ്മിനിസ്ട്രേറ്റരുടെ താല്‍ക്കാലിക ചുമതല കൈമാറിയത്. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അച്യുതന് നായരെ ഡെപ്യൂട്ടേഷന് കാലാവധി റദ്ദാക്കി വകുപ്പിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. ഏഴ് മാസം കൂടി കാലാവധി ശേഷിക്കെയാണ് അഡ്മിനിസ്ട്രേറ്ററുടെ ഡെപ്യൂട്ടേഷന് റദ്ദാക്കിയത്. യു.ഡി.എഫ് സര്‍ക്കാരാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: