അടൂര്‍: ഏറത്ത് പഞ്ചായത്തിലെ വെളളക്കുളങ്ങരയിലുളള ജലസമ്യദ്ധമായ വെളളക്കുളം കാടുകയറി നശിക്കുന്നു.പണ്ട് കുളത്തിന്റെ ചുറ്റും പഞ്ചായത്ത് സംരക്ഷണഭിത്തി കെട്ടിയിരുന്നു. കുളത്തിലേക്കിറങ്ങാന്‍ പടികെട്ടുകളും നിര്‍മ്മിച്ചിരുന്നു.എന്നാല്‍ സംരക്ഷണഭിത്തി ഇപ്പോള്‍ തകര്‍ന്നനിലയിലാണ്.പടി കെട്ടുകളും തകര്‍ന്ന് കുളത്തിലേക്ക് പതിച്ചു.കുളത്തിന് ചുറ്റും കാടുകയറി കുളത്തിനടുത്തേക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.പായലും ചെളിയും നിറഞ്ഞ് മലിനമാണ് കുളം.സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാണിവിടം.കുളത്തിന് കരയിലിരുന്ന് മദ്യപിച്ചശേഷം കാലികുപ്പികള്‍ കുളത്തിലേക്കാണ് വലിച്ചെറിയുന്നത്. ഇഴജന്തുക്കളുടെ ശല്ല്യംകാരണം സമീപത്തെ റോഡില്‍കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാലാകാലങ്ങളില്‍ കുളം വ്യത്തിയാക്കാത്തതും കുളത്തിന് ചുറ്റുമുളള കാടുകള്‍ വെട്ടിതെളിക്കാത്തതുമാണ് (പധാനകാരണം.ഒരുകാലത്ത് സമീപത്തെ ഏലായിലെ നെല്ക്യഷിക്ക് വെളളം എത്തിച്ചിരുന്നത് ഈ കുളത്തില്‍ നിന്നുമായിരുന്നു. നെല്‍ക്യഷി അവസാനിച്ചതോടെ കര്‍ഷകരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.ഒരിക്കലും വറ്റാത്തചിറ സംരക്ഷിക്കുകയാണെങ്കില്‍ ഇവിടെ നിന്നുമുളള വെളളം ഉപയോഗിച്ച് കുടിവെളളപദ്ധതി നടപ്പക്കുവാന് കഴിയും.കുളം വ്യത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: