കീഴ്വായ്പൂര്: റോഡിന്റെ ടാറിംഗിനോട് ചേര്‍ന്ന് വന്‍ കുഴി രൂപപ്പെട്ട് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയരുന്നു. കീഴ്വായ്പ്പൂര് പൗവ്വത്തിപ്പടി റോഡില്‍ വി.പി.എല്‍ ജംഗ്ഷനിലാണ് ഈ അപകടക്കെണി. കഴിഞ്ഞ ഒന്നര വര്‍ഷത്തിന് മുന്‍പാണ് ഈ കുഴി രൂപപ്പെട്ടത്.മുന്‍പ് ഇതൊരു കലുങ്കായിരുന്നു.കാലക്രമേണ കലുങ്കിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് നശിക്കുകയും ഓവ് അടയുകയുമായിരുന്നു. ഈ കലുങ്കിന്റെ ഒരു സ്ലാബ് ഒടിഞ്ഞ് താണതാണ് കുഴി രൂപപ്പെടുവാന്‍ കാരണം. കുഴിയുടെ എതിര്‍വശത്ത് റോഡ് തകര്‍ന്ന് വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുന്നു. ഒരു ഓട്ടോറിക്ഷ കടന്നു പോകുവാന്‍ മാത്രമുള്ള വീതിയെ ഇപ്പോള്‍ ഈ ഭാഗത്തുള്ളു. ഇതു മൂലം രണ്ട് വാഹനങ്ങള്‍ വന്നാല്‍ ഇടതു വശം ചേരുമ്പോള്‍ വാഹനം കുഴിയില്‍പെട്ട് അപകടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. പല അപകടങ്ങളും ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. അപകടമുണ്ടാകാതിരിക്കാന്‍ നാട്ടുകാര്‍ തടിക്കഷണങ്ങളും കമ്പുകളും കുഴിയില്‍ ഇട്ട് വച്ചിരിക്കുകയാണ് ഇപ്പോള്‍. കൂടാതെ ഒരു മുന്നറിയിപ്പ് ബോര്‍ഡും നാട്ടിയിട്ടുണ്ട്. വാഹനം കുഴിയില്‍ ചാടിക്കഴിയുമ്പോള്‍ മാത്രമെ ബോര്‍ഡ് കാണാന്‍ ആവുന്നുള്ളു. പാടിമണ്‍ ഭാഗത്തു നിന്നും കീഴ്വായ്പ്പൂരിലേക്കുള്ള എളുപ്പവഴിയായതിനാല്‍ നിത്യവും നൂറിലധികം വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. എത്രയും വേഗം ഈ കുഴി മൂടി റോഡ് ടാര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: