തിരുവല്ല: പ്രതീക്ഷകളുമായി തിരുവല്ല കവിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച മഹാത്മഗാന്ധിയുണിവേഴ്സിറ്റിയുടെ കോളജ് കവിയൂരിനു നഷ്ടമാകുന്നു.സ്വന്തമായി സ്ഥലം ഏറ്റെടുത്ത് കോളേജ് നിര്‍മ്മിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിക്കാഞ്ഞാതാണ് സ്ഥാപനം അടച്ച് പൂട്ടലിലേക്ക് എത്താന്‍ ഇടയാകുന്നത്.
പഞ്ചായത്ത് നിയന്ത്രണത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം അന്യാധീന പെട്ട് കിടക്കുമ്പോള്‍ സ്ഥലമില്ലായ്മുടെ പേരില്‍ കോളേജ് അടച്ചുപൂട്ടുന്നതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എഎച്ആര്ഡി കോളേജ് നിര്മ്മിക്കുവാനെന്ന പേരില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാനേജ് മെന്റ് കമ്മറ്റി രൂപികരിച്ച് വാങ്ങികൂട്ടിയ ഏക്കര്‍ കണക്കിന് സ്ഥലം അടക്കം കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്.
കോളേജ് അടച്ച് പൂട്ടാന്‍ യൂണിവേഴ്സിറ്റി നടപടി ആരംഭിച്ചതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സില്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ നാല്പതോളം വിദ്യാര്‍ഥികളുടെ പഠനമാണ് തുലാസിലായിരിക്കുന്നത്.
വിസിയും റജിസ്ട്രാറും സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷമാണ് കഴിഞ്ഞ വര്‍ഷം ആഘോഷമായി ഉദ്ഘാടനം നടത്തിയത്. മനയ്ക്കച്ചിറയില്‍ ആറ്റുതീരത്ത് ഒരേക്കറും പുന്നലത്ത് രണ്ടേക്കറും ആണ് കോളജിനായി സ്ഥലം കണ്ടെത്തിയത്. കോളജ് താല്‍ക്കാലികമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സര്‍വകലാശാലയിലെ ഇതേ അധികൃതര്‍തന്നെയാണ് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കോളജ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ബാച്ചിലെ കുട്ടികളെ പത്തനംതിട്ടയില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കാമെന്നാണു നിര്‍ദേശം.
സമീപസ്ഥലത്തെ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി. 50 അംഗ സ്പോണ്‍സറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിരിവെടുത്താണ് ഫര്‍ണിച്ചറും മറ്റും വാങ്ങിയത്.
പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിഞ്ഞതിലെ അഴിമതിയും ഗൂഢാലോചനയും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് ബിജെപി തോട്ടഭാഗം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ആര്. വിനോദ് അധ്യക്ഷത വഹിച്ചു.
സി.ജി. മന്മഥന്, ഇട്ടി ജോണ്‍, പ്രകാശ് പണിക്കര്‍, രാജശേഖരന് പിള്ള, ചന്ദ്രശേഖരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. നാട്ടുകാരെ കബളിപ്പിക്കുന്ന സര്‍വകലാശാല അധികൃതര്‍ നിലപാടു തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നു യോഗം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: