തിരുവല്ല: നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്ഥാവനയ്ക്കെതിരെ കേരളാ കോണ്‍ഗ്രസ്(എം) തുറന്ന പോരിലേക്ക്. ജോസഫ് എം. പുതുശ്ശേരിക്കെതിരെ തരംതാണ പ്രസ്ഥാവന നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേരളാ കോണ്‍ഗ്രസ്(എം) നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവല്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്ഥാനാര്ത്ഥയായിരുന്ന പുതുശ്ശേരിക്ക് മേല്‍ കെട്ടിവെയ്ക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്ഥാവന കളളന് പത്തായത്തില് ഇല്ല എന്ന് പറയുന്നതിന് തുല്ല്യമാണെന്ന് കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു. കേരളത്തിലെ മുന്നണി ചരിത്രത്തില്‍ ഇന്നുവരെ ഒരിക്കലും ഉണ്ടാകാത്ത രീതിയാണ് ഇക്കുറി തിരുവല്ലയില്‍ അരങ്ങേറിയത്. സീറ്റ് വിഭജനം പൂര്‍ത്തീകരിക്കുകയും മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമുളള 14 ദിവസം പ്രചരണ പരിപാടിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിക്ക് വിട്ടു നില്‍ക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഉന്നതരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇടവേള കഴിഞ്ഞാണ് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് പോര് തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: