തിരുവല്ല: ഇരവിപേരൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ലക്ഷം വീട് കോളനിയോട് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് സ്ഥലത്ത് കിടപ്പാടമുണ്ടാക്കുന്നതിനാണ് രോഗപീഡകള്‍ മറികടന്ന് എഴുപതുകാരനായ ശെല്വരാജന് അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇതിനായി ഇദ്ദേഹം കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ല. കനത്തമഴയിലും ചോര്‍ന്നെലിക്കുന്ന, പ്ലാസ്റ്റിക്ക് മറച്ച ഷെഡിലാണ് രോഗിയായ ഭാര്യ രത്നമ്മാളിനൊപ്പം ശെല്വരാജന് താമസിക്കുന്നത്.ഭൂമിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലിഭിക്കാത്തതാണ് വീടുവെക്കാന്‍ ഇദ്ദേഹത്തിന് സാധിക്കാതിരുന്നത്. ഈ പുരയിടത്തില്‍ താമസക്കാരനെന്ന നിലയില്‍ റേഷന്‍കാര്‍ഡും മറ്റ് തിരിച്ചറിയല്് രേഖകളും ഇദ്ദേഹത്തിനും കുടുബത്തിനും ഉണ്ട്.1977-78ലെ ഭവന രഹിതര്‍ക്കുള്ള നിയമനിര്‍മ്മാണപ്രകാരം ശെല്‍വരാജിനും കുടുംബത്തിനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പഞ്ചായത്ത് രേഖകളും ശരിവെക്കുന്നു. ഏറെ നാള് കൂലിപണിചെയ്ത് ജീവിച്ചിരുന്ന ഇദ്ദേഹം ശാരീരിക അസ്വസ്ഥതകള്‍ മൂലം ലോട്ടറി ടിക്കറ്റ് വിറ്റാണ് ജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: