മക്കൊടിആലപ്പാട് റോഡില്‍ വടക്കന്‍പുള്ളില്‍ ബുധനാഴ്ച രാത്രി മിന്നല്‍ ചുഴലി വരുത്തിയ
നാശ നഷ്ടത്തിന്റെ വിവിധ ദൃശ്യങ്ങള്‍
അന്തിക്കാട്: വൈദ്യുതി കാലുകളുടെ തലയും കടയും അറുത്തെറിഞ്ഞ് വടക്കന്‍പുള്ളില്‍, മിന്നല്‍ ചുഴലി നാശം വിതച്ചു.ഹൈടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്ഫോര്‍മറുമടക്കം തകര്‍ന്നു വീണ് ഗതാഗതവും വൈദ്യുതി ബന്ധവും അറ്റുപോയി. മനക്കൊടിആലപ്പാട് കോള്‍ മേഖലാ റോഡില്‍ വടക്കന്പുള്ളിലാണ് ബുധനാഴ്ച വൈകുന്നേരം ഒമ്പത് മണിയോടെ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാന്‍സ്ഫോര്‍മറടക്കം കോള്‍ പാടത്തെ വെള്ളത്തിലേക്ക് തകര്‍ന്നു വീണത്. വൈദ്യുതിക്കാലിന്റെ തലയൊടിഞ് കമ്പി കളടക്കം സമീപത്തെ ട്രസ്സ് മേഞ്ഞ കെട്ടിടത്തിനു മീതെക്കൂടിയാണ് വീണു കിടക്കുന്നത്.
തൊട്ടപ്പുറത്തെ പോസ്റ്റ്, കാല്‍നട പോലും അസാദ്ധ്യമാക്കുന്ന വിധത്തില്‍ റോഡിനു കുറുകെയും, ട്രാന്സ്ഫോര്മര്പാടത്തെ വെള്ളത്തിലും ആണ്ടു പോയി. രാത്രി സമയമായതിനാല്‍ ആളപായം ഉണ്ടായില്ല. അപകടവിവരം അറിയാതെ രാവിലെ എത്തിയ ദൂരയാത്രാ വാഹനങ്ങള്‍ കോള്‍ പാടത്തെ ഒറ്റപ്പെട്ട റോഡില്‍ ഇടംവലം തിരിയാനാവാതെ നട്ടം തിരിഞ്ഞു. വ്യാഴാഴ്ചരാവിലെ പത്തു മണിയോടെ ഗതാഗതം പുന:സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.
കോള്‍ പാടത്തെ ചളി നിറഞ്ഞ മണ്ണില്‍, കോണ്‍ക്രീറ്റ് കാലുകളില്‍ മാത്രമായി ഹെവി ടെന്‍ഷന്‍ ലൈനുകള്‍ കടന്നു പോകുന്ന ട്രാന്‍സ്ഫോര്‍ സ്ഥാപിച്ചതാണ് മിന്നല്‍ ചുഴലി കൊണ്ടുണ്ടായ അപകടത്തിന് ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറടി ഉയരത്തില്‍ തറ കെട്ടി, അതിനു മീതെ ട്രാന്സ്ഫോര്മര്വെയ്ക്കുന്നതിനു പകരം, ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ചു കൊണ്ട് കെ എസ് ഇ ബി നടത്തിയ കെടുകാര്യസ്ഥതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: