തൃശൂര്‍: കോര്പ്പറേഷന് വൈദ്യുതിവിഭാഗത്തിനു വേണ്ടി പുതിയ വാഹനം വാങ്ങാന്‍ അനധികൃത നീക്കം ആരംഭിച്ചു.ചിലവ് കുറക്കുന്നതിനായി സെക്ഷന്‍ ഓഫീസുകള്‍ വാഹനം വാടകക്ക് എടുത്താല്‍ മതിയെന്ന കെഎസ്ഇബി ഉത്തരവ് നിലനില്ക്കുകയും വാഹനം വാങ്ങാനുള്ള അപേക്ഷ റഗുലേറ്ററി കമ്മീഷന് തള്ളുകയും ചെയ്ത സാഹചര്യം നിലനില്‍ക്കെയാണ് കോര്‍പറേഷന്റെ പുതിയ തീരുമാനം.
ബോര്‍ഡിന്റെയും കമ്മീഷന്റെയും ഉത്തരവുകള്‍ മറച്ചുവെച്ചാണ് വൈദ്യുതിവിഭാഗം കൗണ്‍സിലിന്റെ അനുമതി നേടിയത്.സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റഗുലേറ്ററി കമ്മീഷന്റെ സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ഫോമന്‍സ് ഉത്തരവ് പാലിക്കുന്നതിന് പുതിയ വാഹനം അനിവാര്യമാണെന്ന് ചൂണ്ടികാട്ടി, വൈദ്യുതി സെക്ഷന്‍ ആഫീസിന് വേണ്ടി എട്ട് ലക്ഷം രൂപ ചിലവാക്കി ഒരു ബൊലേേറാ, ഇംപീരിയോ പിക് അപ് വാന്‍ വാങ്ങാനാണ് കഴിഞ്ഞ കൗണ്‍സില്‍ അനുമതി നല്‍കിയത്.വൈദ്യുതി ബോര്‍ഡിന്റെ സേവന-വേതന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് കോര്പ്പറേഷന് വൈദ്യുതി വിഭാഗം പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനത്തിനുവേണ്ടി 30,000 രൂപയാണ് ബോര്‍ഡ് രണ്ട് വാഹനത്തിനായി വാടകയിനത്തില്‍ ചിലവാക്കുന്നത്.
വണ്ടി വിലയും പരിപാലനവും ഡ്രൈവര്‍മാരുടെ ശമ്പളവുമായി ലക്ഷങ്ങളാണ് കോര്പ്പറേഷന് ഓരോ മാസവും ചിലവാക്കിയിരുന്നത്. മാസം 70,000 രൂപവരെയാണ് വൈദ്യുതിവിഭാഗത്തിലെ ഒരു ഡ്രൈവറുടെ മാത്രം ശമ്പളം. ഒരു സെക്ഷന്‍ 20,000 കണക്ഷന് കണക്കാക്കി 36,000 മാത്രം കണക്ഷനുകളുള്ള കോര്‍പ്പറേഷനില്‍, വൈദ്യുതി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് രണ്ട് സെക്ഷന്‍ മതിയെന്നിരിക്കേ നാലു സെക്ഷനുകളും ആവശ്യമായതിന്റെ ഇരട്ടി ജീവനക്കാരുമാണ് ഇന്നുള്ളത്.നാല് വാഹനങ്ങളും സ്വന്തമായി വൈദ്യുതിവിഭാഗത്തിനുണ്ട്.അതിന് പുറമെയാണ് സേവനം മെച്ചപ്പെടുത്താന്‍ അഞ്ചാമതൊരു വാഹനം കൂടി വാങ്ങാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: