സംസ്ഥാനപാതയില്‍ പോട്ട മൂന്നുപീടിക ഭാഗത്ത് റോഡ് തകര്‍ന്ന നിലയില്‍
ഇരിങ്ങാലക്കുട : പോട്ട മൂന്നുപീടിക സംസ്ഥാനപാതയുടെ നിലവാരമില്ലാത്ത റീ ടാറിങ് കഴിഞ്ഞതിന് ശേഷം ഈ മഴക്കാലത്ത് വീണ്ടും റോഡ് പലയിടത്തും തകര്‍ന്നു. ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന, പുല്ലൂര്‍ എന്നിവിടങ്ങളില്‍ പലയിടത്തും ടാറിങ് ഇളകി മെറ്റല്‍ പുറത്ത് വന്ന അവസ്ഥയിലാണ്. മെറ്റല്‍ റോഡില്‍ ചിതറി കിടക്കുന്നതുമൂലം ദിവസേന എന്നപോലെ വാഹനാപകടങ്ങള്‍ ഇവിടെ ഏറുന്നുണ്ട്.
മെറ്റലിലൂടെ കയറി പോകുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുന്‍പ് ആദ്യം നടത്തിയ മെക്കാഡം ടാറിങ് ഏഴര വര്‍ഷത്തിന് ശേഷവും കേട് വരാതിരുന്ന സാഹചര്യത്തിലാണ്, രണ്ടാമത്തെ ടാറിങ് 2 വര്‍ഷത്തിനിടെ തകര്‍ന്നത്. നിര്‍മ്മാണത്തിലെ അഴിമതിയും നിലവാര തകര്‍ച്ചയുമാണ് ഇതിന് കാരണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: