കടലേറ്റം രൂക്ഷമായ വാടനപ്പള്ളി പൊക്കാഞ്ചേരിയില്‍ ജില്ലാ കലക്ടര്‍ വി. രതീശന് സന്ദര്‍ശിക്കുന്നു
തൃശൂര്‍:കടല്‍ക്ഷോഭം രൂക്ഷമായ ജില്ലയിലെ പൊക്കാഞ്ചേരി, വാടാനപ്പളളി പൊക്കുളങ്ങര പ്രദേശങ്ങളില്‍ തീരസംരക്ഷണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി. രതീശന് അറിയിച്ചു. കടലാക്രമണത്തില്‍ തീരം ഇടിയുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.വേലിയേറ്റത്തിന്റെ തീവ്രത കുറക്കുന്നതിന് പൊക്കുളങ്ങര കടപ്പുറത്തെ പുലിമുട്ടിന് സമാന്തരമായി 750 മീറ്റര്‍ ദൂരം തടയണ നിര്‍മ്മിക്കുന്ന കാര്യവും പരിഗണിക്കും.
കടല്‍ഭിത്തി സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശം ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ട വാടാനപ്പളളി പൊക്കാഞ്ചേരി കടപ്പുറത്തെ നെടിയന്തടത്ത് ആനന്ദന്, ചുളളിയില്‍ രഘുനാഥ്, പണിക്കശ്ശേരി പ്രേമ എന്നിവര്‍ക്ക് രണ്ടാഴ്ച്ചത്തെ സൗജന്യ റേഷനും അനുവദിക്കും. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
വാടാനപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കുഞ്ചേരി, അംഗങ്ങളായ കെ.കെ. ഷിജു, എ.എ. അബു. ഹേമലത പ്രേമചന്ദ്രന്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. അശോകന്, വാര്‍ഡംഗം ഉഷ സുകുമാരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. അനില്‍കുമാര്‍, വില്ലേജ് ഓഫീസര്‍ സി.ബിജു തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: