ഇരിങ്ങാലക്കുട നടനകൈരളിയില്‍ നടന്ന നവരസസാധന അഭിനയ ശില്‍പ്പശാല
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ സംഘടിപ്പിച്ചുവന്ന നവരസസാധന എന്ന അഭിനയ ശില്പശാല സമാപിച്ചു. അനേകം നൂറ്റാണ്ടുകളിലൂടെ ഭാരതീയ അഭിനയ പരിശീലനത്തിന്റെ ഭാഗമായി ഇവിടെ നിലനിന്നിരുന്നതും ഭാരതീയ നാട്യശാസ്ത്രങ്ങളിലൊക്കെ തന്നെ ഏറെ പ്രാധാന്യം നല്കി പ്രതിപാദിച്ചിട്ടുള്ളതുമായ നവരസങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അഭിനയ പരിശീലന പദ്ധതിയില്‍ ദീര്‍ഘകാലമായി കൂടിയാട്ടം ആചാര്യന് വേണുജി പഠനഗവേഷണങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച അഭിനയ പരിശീലന പദ്ധതിയാണ് നവരസസാധന.
സ്ഥായീ‘ഭാവങ്ങള്‍, വ്യഭിചാരീഭാവങ്ങള്‍, സാത്വികഭാവങ്ങള്‍ ഇവയെ സമന്വയിപ്പിച്ചാണ് ഈ അഭിനയ പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്ദ്ധന്, ഭാനു ഉദയ് (ബോളിവുഡ്), രഞ്ജിത് ബാബു (ഭരതനാട്യം), ഗീതി പ്രിയ (മോഹിനിയാട്ടം), സതീശന്ത്യാഗരാജന് (തിയ്യേറ്റര്‍) എന്നിവര്‍ക്കായിരുന്നു ശില്പശാലയില് പരിശീലനം നല്‍കിയത് . പരിശീലനത്തിന്റെ സമാപനത്തോടുകൂടി നടനകൈരളിയുടെ കളരിയില്‍ ഇവര്‍ അഭിനയ പ്രകടനം നടത്തി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍,കലാമണ്ഡലം വിനീഷ് എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടക്കയിലും പശ്ചാത്തലമേളം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: