പാവറട്ടി: അയല്‍വാസിയുടെ വീട്ടില്‍ മാരകായുധങ്ങളുമായി കയറി ചെന്ന് ആക്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യമെടുത്ത് മുങ്ങി നടന്ന പിടികിട്ടാപുള്ളിയെ പാവറട്ടി പോലീസ് പിടികൂടി.എളവള്ളി കടവല്ലൂര്‍ പൊടിയാടെ വീട്ടില്‍25 വയസുള്ള ജിതിനെയാണ് പോലീസ് പിടി കൂടിയത്.2012 ല്‍ അയല്‍വാസിയുടെ വീടിന്റെ വാതില്‍ പൊളിച്ച് വാളു കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് ജാമ്യമെടുത്തതിനു ശേഷം മുങ്ങി നടക്കുകയായിരുന്നു.കോട്ടയത്ത് മണര്‍ക്കാട് എന്ന സ്ഥലത്തു നിന്നാണ് പോലീസ് ഇയാളെ പിടി കൂടിയത്.പാവറട്ടി എസ്.ഐ.എസ്.അരുണ്‍,സീനിയര്‍ സി.പി.ഒമാരായ കെ.എന്‍.സുകുമാരന്‍,മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: