ചാലക്കുടി: സൗത്ത് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി ആദിവാസി ഊരുകളിലേക്ക് നല്കുന്ന ആംബുലന്‍സിന്റെ കൈമാറ്റം ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് ആംബുലന്‍സ് കൈമാറുന്നത്.മര്‍ച്ചന്റ്സ് ജൂബിലി ഹാളില്‍ വെച്ച് നടക്കുന്ന സമ്മേളനം ഇന്നസെന്റ് എംപി ഉദ്ഘാടനം ചെയ്യുന്നതാണ്.
ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി.ശിവദാസ് സ്വീകരിക്കും. പുതിയ ഭാരവാഹികളായി ജോജു പതിയാംപറമ്പില്‍(പ്രസിഡന്റ്),ബൈജു ആനന്ദ്(സെക്രട്ടറി),ഡേവീസ് കോനൂപറമ്പന്‍(ട്രഷറര്‍),അഡ്വ.സജി കുറുപ്പ് (പ്രൊജക്ട് ചെയര്മാന്)എന്നിവരുടെ സ്ഥാനാരോഹണവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ജെയിന് ചിറ്റലപ്പിള്ളി,ജോജു പതിയാംപറമ്പില്‍,അഡ്വ.സജികുറുപ്പ്,ഡേവീസ് കോനൂപറമ്പന്‍,ഷാജു അന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: