പാവറട്ടി: വെങ്കിടങ്ങില്‍ നിന്നും പാടൂരിലേക്കുള്ള ബസ് യാത്രക്കിടെ പാടൂര്‍ കൈതമുക്ക് ഒന്നരക്കാട്ടില് വീട്ടില്‍ ഹംസയുടെ കൈയിലുണ്ടായിരുന്ന പണമാണ് 25000 രൂപ മോഷണം പോയതായി പരാതി. എസ്.ബി.ടി. മുല്ലശേരി ശാഖയില്‍ നിന്നും പണമെടുത്ത് വെങ്കിടങ്ങ് കെ.എസ്.ഇ.ബി.യില്‍ ചെന്ന് ഇലക്ട്രിസിറ്റി ബില്ലടച്ചതിനു ശേഷം തിരിച്ച് വീട്ടിലേക്ക് ബസില്‍ വരുന്നതിനിടെയാണ് പണം മോഷണം പോയത്. കെ.എസ്.ഇ.ബി.ഓഫീസില്‍ വെച്ച് കൈയില്‍ വേറെ ബില്ലടക്കാന്‍ വെച്ചിരുന്ന പണം തികയാതെ വന്നപ്പോള്‍ 25000 ത്തില്‍ നിന്നും 100 രൂപ എടുത്തിരുന്നതായി പറയുന്നു. ബാക്കി 24900 രൂപയാണ് പോക്കറ്റിലുണ്ടായിരുന്നത്. ബസില്‍ നിന്നിറങ്ങിയപ്പോളാണ് പണം മോഷണം പോയവിവരമറിഞ്ഞത്. ഹംസയുടെമകന് വിദേശത്തു നിന്നും ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി അയച്ചു കൊടുത്ത തുകയാണ് ബസില്‍ വെച്ച് നഷ്ടപ്പെട്ടത്. പാവറട്ടി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: