മുല്ലശ്ശേരിയില് തെങ്ങിന്റെ മുകളില്‍ കാണപ്പെട്ട വാനരന്മാര്
പാവറട്ടി: മുല്ലശേരി പേനകത്ത് നാട്ടുകാര്‍ക്ക് ശല്യമായ വാനരപ്പടയെ പിടികൂടാന്‍ നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി കൂട് സ്ഥാപിച്ചു. കോഴിമുട്ട, പഴം തുടങ്ങിയ ഭക്ഷണം കുരങ്ങ•ാരെ ആകര്‍ഷിക്കാനായി കൂട്ടില്‍ വെച്ചിട്ടുണ്ട്. വന്യജീവി സംരക്ഷകന്‍ സേവ്യര്‍ എല്ത്തുരുത്തിന്റെ നേതൃത്വത്തിലാണ് കൂട് വെച്ചിട്ടുള്ളത്. കുരങ്ങ•ാരെ കെണിയില്‍ വീഴ്ത്താന്‍ നാട്ടുകാരുടെ സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയോളമായി പ്രദേശത്ത് വാനരപ്പട വിലസുന്നുണ്ട്. കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയതാവുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: