കൊരട്ടി സാംസ്കാരിക കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റര്‍
ചാലക്കുടി: കാഴ്ച വസ്തുവായി കൊരട്ടി പഞ്ചായത്ത് സാംസ്കാരിക കേന്ദ്രത്തിലെ ജനറേറ്റര്‍. രണ്ട് മാസം മുന്‍പ് സ്ഥാപിച്ച ജനറേറ്ററിന്റെ വാടക സംബന്ധിച്ച തീരുമാനമാകാത്ത കാരണമാണ് ജനറേറ്റര്‍ പ്രവൃത്തിക്കാതെ ഇരിക്കുവാന് കാരണം.കൊരട്ടി പഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ജനറേറ്റര്‍ സ്ഥാപിച്ചത്.കഴിഞ്ഞ ഭരണ സമിതിയാണ് കുഴൂര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ നവീകിരിച്ചത് എങ്കിലും ജനറേറ്റര്‍ പുതിയ ഭരണ സമിതിയാണ് സ്ഥാപിച്ചത്.സ്ഥാപിച്ചിട്ട് ഇതുവരെ ജനറേറ്റര്‍ പ്രവര്ത്തിപ്പക്കുവാന് കഴിഞ്ഞിട്ടില്ല.ജനറേറ്റര്‍ സൗകര്യം ഇല്ലാത്ത കാരണം ഹാള്‍ വാടക്ക് എടുക്കുവാന്‍ മടിക്കുകയാണ്.ഇപ്പോള്‍ നിലവില്‍ എണ്ണായിരം രൂപയാണ് ഹാളിന്റെ വാടക നിശ്ചയിച്ചിരിക്കുന്നത്.
ചെറിയ ഹാള്‍ അടക്കം.എന്നാല്‍ കഴിഞ്ഞ മീറ്റിങ്ങില്‍ ഹാളിന്റെ വാടക കുറക്കണമെന്നാവശ്യം ഭരണ സമിതിയെടുത്തപ്പോള് പ്രതിപക്ഷം അതിനെ എതിര്‍ക്കുകയായിരുന്നു.നിലവില്‍ വാങ്ങുന്ന വാടക നില നിര്‍ത്തിയാല്‍ മതിയെന്ന നിലാപിടിലായിരുന്നു.എന്നാല്‍ ഭരണ പക്ഷത്തിന്റെ പിടിവാശി വോട്ടെടുപ്പിലെത്തിച്ചപ്പോള് രണ്ട് വോട്ടുകള്‍ക്ക് ഭരണപക്ഷം പരാജയപ്പെടുകയായിരുന്നു.ഇതിനെ തുടര്‍ന്ന് ഹാളിന്റെ വാടക തീരുമാനമാകാതെയിരിക്കുകയാണ്. ഇരുപതയ്യായിരം കെവി ശേഷിയുള്ള ജനറേറ്ററാണ് ഇവിടെ സ്ഥാപ്പിച്ചിരിക്കുന്നത്.കുറഞ്ഞ ചിലവില്‍ പഞ്ചായത്തിന്റെ ഹാള്‍ വാടകക്ക് നല്ക്കുകയാണെങ്കില് ജനങ്ങള്‍ക്ക് അത് വലിയ ഉപകാരമായിരിക്കും. ഇപ്പോള്‍ വലിയ വാടകക്ക് മറ്റു ഹാളുകള്‍ എടുക്കകായാണ്. സൗകര്യങ്ങള്‍ ഇല്ലാത്ത സാധാരണക്കാര്‍ വരെ.പഞ്ചായത്ത് ഭരണ സമിതിയുടെ കാര്യങ്ങള്‍ തീരുമാനം എടുക്കുന്നതില്ലെ കാലതാരമസമാണ് രണ്ട് മാസം മുന്‍പ് സ്ഥാപിച്ച ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: