തൃശൂര്‍: കോഴിക്കോട് യൂണിറ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന ജന്മഭൂമി തൃശൂര്‍ യൂണിറ്റ് മാനേജര്‍ ടി.വിജനും കൊച്ചി യൂണിറ്റിലേക്ക് സ്ഥലം മാറിപോകുന്ന പരസ്യവിഭാഗത്തിലെ കൗശിക് ജോഷിക്കും യാത്രയയപ്പ് നല്കി. ഡെ.ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് ഉപഹാരം സമ്മാനിച്ചു. യൂണിറ്റ് മാനേജര്‍ പി.സുധാകരന്, സി.വി.പ്രേംകുമാര്‍, ഗോപകുമാര്‍ പ്രസംഗിച്ചു. കെ.കെ.പത്മഗിരീഷ്, ടി.എസ്.നീലാംബരന്‍, ഹരീഷ്കുമാര്‍, വി.എസ്.നാരായണദാസ്, എം.ബിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: