ബത്തേരി : കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ബത്തേരി-പുല്‍പ്പളളി വനപാതയില്‍ യാത്രക്കാര്‍ക്ക് കൗതുകമേകി കാട്ടാനകളുടെ സാന്നിദ്ധ്യം സ്ഥിരം കാഴ്ചയാകുന്നു. ദേഹത്ത് മുഴുവന്‍ ചെളി വാരിതേച്ച് കാട്ടാനകള്‍ മേയുന്നത് സഞ്ചാരികള്‍ക്ക് ആഹ്ലാദകരമായ അനുഭവമാവുകയാണ്.
ബത്തേരി നാലാംമൈലിലും ഇരുളം പാമ്പ്ര ഭാഗത്തുമാണ് കാട്ടാനകളെ ഒറ്റയ്ക്കും കൂട്ടമായും കാണുന്നത്. ഇരുളം വനത്തിലെ ജനകീയനായ കാട്ടാന മണിയനെ ഇപ്പോള്‍ പഴയതുപോലെ കാണാനില്ല. നാലാം മൈലില്‍ ഒരുമാസം മുമ്പ് ഒരു പിടിയാനയെ വെടിവെച്ചുകൊന്നവരെ കണ്ടെത്താന്‍ വനപാലകര്‍ക്ക് ഇനിയും കഴിയാത്തത് നമ്മുടെ ഭരണനിര്‍വ്വഹണ രംഗത്തെ വീഴ്ച്ചയായിട്ടാണ് പൊതുസമൂഹം വിലയിരുത്തുന്നത്. എന്തിനായിരുന്നു ഒരു പിടിയാനയെ വെടിവെച്ചിട്ടതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനും ഇവര്‍ക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: