കല്‍പ്പറ്റ : ആരോഗ്യ മേഖലയിലെ നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ 57 ഡോക്ടര്‍മാരുടേയും മറ്റ് നിരവധി ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂനിയര്‍ ഹെല്‍ത്ത് നഴ്സുമാര്‍ പല സ്ഥാപനങ്ങളിലും ഇല്ലാത്ത അവസ്ഥയാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടറെ ഉടന്‍ നിയമിക്കണം. ജില്ലയിലുള്ള ഒഴിവുകളില്‍ നിയമനം നടത്തിയാല്‍ പോലും രോഗികള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ നല്കാന് വയനാടിന്റെ ആരോഗ്യ മേഖല പര്യാപ്തമല്ല. അപ്പോഴാണ് ഇത്രയധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് പോലും അധിക്യതര്‍ അലംഭാവം തുടരുന്നത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം താളം തെറ്റിയ അവസ്ഥയിലാണ്. ഇത് മൂലം നിരവധി രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടലാണ്. സ്വകാര്യ മേഖലയെ സഹായി ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും യുവമോര്‍ച്ച നടത്തിയ കല്‍പ്പറ്റ ജനറല്‍ ആശുപത്രി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്കൊണ്ട് അഖില്‍ പ്രേം ആരോപിച്ചു. എം.രതീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. ശ്രീനിവാസന് മുഖ്യ പ്രഭാഷണം നടത്തി. യുവമോര്‍ച്ച ജില്ല സെക്രട്ടറി ജിതിന് ഭാനു, അജയന്, കെ.ദേവസ്യ, സുഭാഷ് എം.കെ, ഷിനോജ്, മിഥുന് പ്രകാശ് എന്നിവര്‍ സംസാരിച്ചു. നിഥിന് കെ, മനോജ്എം തുടങ്ങിയവര്‍ മാര്‍ച്ചിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: