‘രാഗം’ എന്ന പദംകൊണ്ട് അങ്ങ് നിര്‍ദ്ദേശിച്ച കാമം -ആഗ്രഹം-തന്നെയാണ് പാപം ആചരിക്കാന്‍ പ്രേരിപ്പിക്കുന്ന ശത്രുവെന്നും ക്രോധവും ഹിംസ മുതലായ പാപങ്ങളുടെ ഹേതുവെന്നും അങ്ങ് പറഞ്ഞുവല്ലോ ഏതാണ് വലിയ ശത്രുവെന്നാണ് നിന്റെ സംശയമെങ്കില്‍ പറയാം.
‘കാമ ഏഷ ക്രോധ ഏഷ’ കാമം തന്നെയാണ് ക്രോധമായി പരിണമിക്കുന്നത്. ക്രോധം കാമത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന വികാരമല്ല. കാമത്തിന്റെ മകനാണ് ക്രോധം. ”കാമാത് ക്രോധോfഭിജായതേ”(കാമത്തില്‍നിന്ന് ക്രോധം ഉണ്ടാവുന്നു. (2-62)) എന്ന് മുമ്പുപറഞ്ഞുവല്ലോ മകനും അച്ഛനെപ്പോലെ ശത്രുതന്നെ. അതുകൊണ്ട് കാമത്തെജയിച്ചാല്‍, പിന്നെ ക്രോധത്തെ ജയിക്കേണ്ട ആവശ്യം വരുന്നില്ല. കാമത്തെ ജയിക്കാനുള്ള ഉപായം പറയാം.
















