മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യം സത്യവും ധര്‍മ്മവും സല്‍പ്രവൃത്തിയുമാണ്.
സത്യമെന്നത് ഇക്കാണുന്ന സര്‍വ്വചരാചരങ്ങളേയും സൃഷ്ടിപ്പാനുണ്ടായ അറിവാകുന്നു.
ധര്‍മ്മം എന്നത് ഈ ജ്ഞാനത്തെ വച്ച് താന്‍ സൃഷ്ടിച്ച പ്രകാരം മറ്റുള്ളവരിലേക്ക് വെളിപ്പെടുത്തുന്നതാകുന്നു.
സല്‍പ്രവൃത്തി എന്നത് പരന്മാര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നതിലേക്ക് വേണ്ടി തന്റെ ജീവനെയും ശരീരത്തെയും മറന്ന് യത്‌നിക്കുന്നതാകുന്നു. ഇപ്രകാരം ഏതൊരുത്തന്‍ തന്റെ നിലയും വിലയും തന്നില്‍ തന്നെ താന്‍ തന്നെ വരുത്തി അനുഭവിക്കുന്നുവോ അതു തന്നെ യഥാര്‍ത്ഥ വ്യവസ്ഥയും അനുഭവവും തന്നെ.
















