ഒറ്റപ്പാലം: മഴ പെയ്തു തണുത്തിട്ടും റംസാന് വിപണിയില്‍ പഴങ്ങളുടെ വിലകേട്ടാല്‍ പൊള്ളും. എന്നിട്ടും റംസാന് കൊഴുപ്പിക്കാന്‍ വാങ്ങുന്നവര്‍ക്ക് കുറവൊന്നുമില്ലെന്ന് കച്ചവടക്കാര്‍. നാടന്‍ മാങ്ങയും വാഴപ്പഴവും പേരക്കയുമൊെയുണ്ടെങ്കിലും വിദേശ ഫ്രൂട്ട്സ് മേശയിലണിനിരത്താനുള്ള പ്രത്യേക താത്പര്യമാണ് വിപണിയെ കൈപൊള്ളുന്ന വിലയിലേക്കെത്തിച്ചിരിക്കുന്നത്. സബര്‍ജല്ലി പേരയ്ക്ക, കൊയ്യായ്ക്ക, പൈനാപ്പിള്‍, പപ്പായ, തണ്ണിമത്തന് എന്നിവയൊക്കെയുണ്ട് തീന്മേശകളെ കാത്ത് വിപണിയില്‍.
അമേരിക്ക, ന്യൂസീലന്‍ഡ്, ചിലി, ചൈന, ബ്രസീല്‍, ഈജിപ്ത്, റുമാനിയ, ഫിലിപൈന്‍സ്, പാക്കിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്ന പഴങ്ങളാണിപ്പോള് നോമ്പുതുറ മേശകളില്‍ നിറയുന്നത്. ഷുഗര്‍ഫ്രീ ആപ്പിളെന്നറിയപ്പെടുന്ന യുഎസ്എയുടെ ഗ്രീന്‍ ആപ്പിളിനാണ് ഉയര്‍ന്നവില. കിലോയ്ക്ക് 250-280 രൂപയാണ് ഇപ്പോഴത്തെ വില. 225-250 രൂപവരെ ഉയരുന്ന ന്യൂസീലന്‍ഡ് ആപ്പിളിനാണത്രേ മധുരം കൂടുതല്‍. അതേസമയം ചൈനയുടെ ആപ്പിളിന് 140 മുതല്‍ 160 രൂപ വരെയേയുള്ളൂ. ബ്രസീലിന്റേതിന് കിലോ 180 രൂപയും ചിലിയുടേത് 200220 രൂപയുമാണ് നിലവാരം.
100 മുതല്‍ 120 രൂപവരെയുള്ള ഓറഞ്ചില്‍ ഈജിപ്ത് ഓറഞ്ചിനാണ് പ്രിയമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കിലോയ്ക്ക് 140 രൂപ വിലയുള്ള ഗ്ലോബ് മുന്തിരിയാണ് വിലയില്‍ ഒന്നാമന്. ഏറെ ചെലവുള്ളത് മഹാരാഷ്ട്രയില്‍നിന്നെത്തുന്ന കറുപ്പ് മുന്തിരിക്കും. 90 മുതല്‍ 100 രൂപയാണ് ഇതിന്റെ വില.
തമിഴ്നാട്ടില്‍നിന്നെത്തുന്ന നീലം, റുമാനിയ, ആന്ധ്രയിലെ മല്ലിക, ബംഗരപ്പള്ളി മാങ്ങകള്‍ തന്നെയാണ് പതിവുപോലെ ഇത്തവണയും വിപണിയിലുള്ളത്. ഇതില്‍ സ്വാദൂറും ഗന്ധവും മധുരവുമുള്ള മല്ലികയ്ക്കാണ് മുന്തിയവില. കിലോയ്ക്ക് നൂറുരൂപ. വാഴപ്പ പഴങ്ങളില്‍ കിലോ 70 രൂപയോടെ ഞാലിപ്പൂവന് നേന്ത്രപ്പഴത്തെ പിന്തള്ളി ആധിപത്യം നേടിയിരിക്കുകയാണ്. 60-70 രൂപയാണ് നേന്ത്രയുടെ വില. മൈസൂര്പൂവനും 20 ല്‍ നിന്ന് 45 രൂപയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: