രജീഷ്
തൃശൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്ക് ഉപഹാരമായി ഇന്ത്യ നല്‍കിയ ചര്‍ക്ക നിര്‍മ്മിച്ച് ജനശ്രദ്ധയാകര്‍ഷിച്ച തൃശൂര്‍ക്കാരന്‍ ഏറ്റവും ചെറിയ ചര്‍ക്ക നിര്‍മ്മിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോര്‍ഡിലും ഇടംനേടാനുള്ള ഒരുക്കത്തില്‍. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ചര്‍ക്കയാകാന്‍ സാധ്യതയുള്ള 1.8 സെമീ. നീളവും 1.5 സെ.മീ ഉയരവും 1.1 സെമീ വീതിയും 800 മില്ലിഗ്രാം തൂക്കവുമുള്ള ചര്‍ക്ക തയ്യാറാക്കിയാണ് തൃശൂര്‍ വേലൂര്‍ പുലിയന്നുര്‍ സ്വദേശി രജീഷ് റെക്കോഡ്ബുക്കില്‍ ഇടം നേടാനുള്ള ശ്രമം നടത്തുന്നത്. ഈ ദൗത്യം ജൂലൈ ഒന്നിന് രാവിലെ പത്തിന് കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടക്കും.2005 റിപ്പബഌക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്ക് ഇന്ത്യ ഉപഹാരമായി നല്‍കിയ ചര്‍ക്ക നിര്‍മ്മിച്ച് നല്‍കിയത് രജീഷായിരുന്നു. തുടര്‍ന്ന് 12 ഇഞ്ചിന്റെ വലിയ ചര്‍ക്കക്ക് പകരം കുഞ്ഞുചര്‍ക്കകള്‍ ഉണ്ടാക്കുക എന്ന രീതിയിലേക്ക് മാറുകയും ആദ്യം 10 സെ.മീ., 3 സെ.മീ. തുടങ്ങിയ ചര്‍ക്കകളുണ്ടാക്കി. ഇപ്പോള്‍ റെക്കോഡില്‍ ഇടംനേടുകയെന്ന ലക്ഷ്യവുമായാണ് 1.8 സെ.മീ. ചര്‍ക്ക നിര്‍മ്മിച്ചിട്ടുള്ളത്. തേക്കിന്റെ തടി ഉപയോഗിച്ചാണ് ചര്‍ക്ക നിര്‍മ്മിച്ചിട്ടുള്ളതെന്ന് രജീഷ് പറഞ്ഞു.ഗാന്ധി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെക്കോഡ് ശ്രമം സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജീഷ് പുലിയന്നൂര്‍,, സി.കെ. തോമസ്, റെന്നി പുലിയന്നൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: