മണ്ണാര്‍ക്കാട്: ഏറ്റവും വലിയ കന്നുകാലി ഗവേഷണ കേന്ദ്രമായ തിരുവിഴാംകുന്നിലെ താറാവ് ഫാം ശ്രദ്ധേയമാവുന്നു.
ഇറച്ചിതാറാവുകള്ക്ക് ഇന്ത്യയിലെ പ്രചരണം(ബ്രീഡിംഗം)ഇവിടെ നടക്കുന്നുണ്ട്. വിയറ്റ്നാം,ചൈന,സ്വിസ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലുള്ള വൈറ്റ് പെക്കിംഗ്, വിഗോവ എന്നീ ഇനങ്ങളിലുള്ളവയാണ് കന്നുകാലിഗവേഷണ കേന്ദ്രത്തിനകത്തുള്ള താറാവ് ഫാമിലുളളത്. നിലവില്‍ മൂന്നു ബാച്ചുകളിലായി 1500ഓളം വെള്ള താറവുകളും ബാംഗ്ലൂരിലെ കേന്ദ്രസര്‍ക്കാര്‍ ഫാമില്‍ നിന്നും കൊണ്ടു വന്ന വിഗോവ ഇനത്തില്‍പ്പെട്ട താറാവുകളാണ് ഫാമില്‍ ഏറ്റവും ആകര്‍ഷകമായത്.
പാരന്റ് സ്റ്റോക്ക് ആയി സുക്ഷിച്ചിരിക്കുന്ന ഇറച്ചി താറാവുകളുടെ കൊത്തുമുട്ട ശേഖരിച്ച് മണ്ണൂത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ ഹാച്ചറിയില്‍ നിന്ന് വിരിയിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ വേണ്ടി തയ്യാറെടുപ്പിലാണെന്ന് ഫാമിലെ വിദഗ്ധനായ ഡോ.അജിത്ത്ബാബു ജന്മഭൂമിയോട് പറഞ്ഞു. വളര്‍ത്തു പക്ഷികളുടെ ഗവേഷണകേന്ദ്രത്തിനും ഈ ഫാം ഉപകരിക്കുമെന്ന് പറയുന്നു.
ഒരുതാറവിന് ശരാശരി രണ്ടരമാസം കൊണ്ട് മൂന്നു കിലോവരെ തൂക്കം വരും. മറ്റ് മുട്ടതാറവുകളെ(നാടന്‍) അപേക്ഷിച്ച് ഇറച്ചിക്ക് നല്ല രുചിയായിരിക്കും.കൊഴുപ്പും, കാഠിന്യവും കുറഞ്ഞ ഇറച്ചിയാണുള്ളത്. പരമ്പരാഗതമായ താറവു വളര്‍ത്തലില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് ഇവയെ വളര്‍ത്തുന്നത്.ഷെഡുകള്‍ക്കുള്ളില്‍ ഡീപ്പ്ലീറ്റര് രീതിയിലാ(വിരിപ്പ് രീതി)യതിനാല്‍ സ്ഥലം ലഭ്യത കുറഞ്ഞ ഭാഗത്തും വെള്ള താറവുകളെ വളര്‍ത്താം.
ഇറച്ചിയുടെ മാര്‍ക്കറ്റ് വില ഏകദേശം 150 രൂപ മുതല്‍ 200രൂപ വരെയാണ്. അതുപോലെ മുട്ടക്ക് നാലു രൂപ മുതല്‍ എട്ട് രൂപ വരെ വിലവരും. തികച്ചും ശാസ്ത്രീയമായ രീതിയിലും മുതിര്‍ന്ന മുന്തിയ പരിചരണവും ചികിത്സയും ലഭിക്കുന്നതിന് താറാവ് ഫാമിലേയും കന്നുകാലി ഗവേഷണ കേന്ദ്രത്തിലേയും ഡോക്ടര്‍മാരായ ഡോ.വിമല്‍ ആന്റണിയും, ഡോ.അജിത്ത് ബാബുവും മുഴുവന്‍ സമയവും ഇതിനുവേണ്ടി ചിലവഴിക്കുന്നുണ്ട്.
ഫാമിലിപ്പോള്‍ പൗള്‍ട്രി പ്രോഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റില്‍ രണ്ടു ബാച്ചുകളിലായി 75 വിദ്യാര്ത്ഥികള്ത്രിവത്സര കോഴ്സിന് പഠിക്കുന്നുണ്ട.് അടുത്ത ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചിട്ടുണ്ട്.ലോകത്തിലെതന്നെ ഒന്നാമത്തെ കേന്ദ്രമായി ഇതിനെ മാറ്റാനായുള്ള ശ്രമത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: