പാലക്കാട്: പാന്മാസലകളും ലഹരി വസ്തുക്കളും വില്പന നടത്തുന്ന കടകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
ചാരായത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉല്പാദനം വിപണനം ഉപഭോഗം എന്നിവയക്കെതിരെ രൂപീകൃതമായ ജില്ലാതല ജനകീയ കമ്മിറ്റിയുടെ കലക്ടറുടെ ചേംമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കൂടുതല്‍ ശക്തമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അട്ടപ്പാടിയില്‍ ഊരുകള്‍ കേന്ദ്രീകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. അട്ടപ്പാടിയിലെ നിലവിലെ ലഹരി വിമോചന കേന്ദ്രങ്ങള്‍ക്ക് പുറമേആവശ്യമെങ്കില് കൂടതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളില്‍ പാന്‍മസാല അടക്കമുള്ള ലഹരി വസതുക്കള്‍ വില്പനനടത്തുന്നത് തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും യോഗത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നതോ അനധികൃതമായി മദ്യം,കഞ്ചാവ് എന്നിവ സൂക്ഷിക്കുന്നതോ ആയിട്ടുള്ള വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.വി.ലാല്‍ കുമാര്‍ യോഗത്തില്‍ അറിയിച്ചു.
ലഹരി വസ്തൂക്കളുടെ വില്പനകള് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎസ്പി കെ.എം. രാധകൃഷ്ണന്,അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി. പി.സുലേഷ്കുമാര്‍, കേരള മദ്യ നിരോധനസമിതി കോര്‍ഡിനേറ്റര്‍ ഖാജര്‍ മൊയ്തീന്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മൊയ്തു,പി.എച്ച്.മുസ്തഫ, ജില്ലയിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, അഗളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍,കെഎസ്ബിസി അസിസ്റ്റന്റ് മാനേജര്‍ പി.എം.ശശിധരന്, കെ.സുദര്ശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: