ചരിത്രത്തിലിടം നേടിയ ഇരട്ടകളുമായി ഡോ.അബ്ദുള്‍ മജീദ്,ഡോ.മുരളീരാജ് എന്നിവര്‍
തൃശൂര്‍ : ഇന്ത്യയിലെ മെഡിക്കല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചുവരുന്നു. മാര്‍ച്ച് 25 ന് വൈകുന്നേരം 6.40 നായിരുന്നു ഒഫ്താല്മോളജിഡോക്ടറായസന്ധ്യ 24 ആഴ്ച മാത്രം പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
സാധാരണ പ്രസവമായിരുന്നെങ്കിലും 23 ആഴ്ച്ചയും 4 ദിവസവും മാത്രമായിരുന്നു വളര്‍ച്ച.2013 ആഗസ്റ്റില്മുംബൈയില്ജനിച്ച 24 ആഴ്ചയും 4 ദിവസവും പ്രായമുള്ളമൂന്നുകുട്ടികളുടേതാണ്ഇതിനുമുമ്പുള്ള ചരിത്രമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ഡോ.അബ്ദുള്‍ മജീദ് ,ഡോ.മുരളീരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ജനന സമയത്ത് കുട്ടികള്‍ക്ക് 680, 690 ഗ്രാംതൂക്കമാണ്ഉണ്ടായിരുന്നത്. 39 ആഴ്ച പിന്നിട്ട കുട്ടികള്ക്ക്ഇപ്പോള് ഭാരംഒരുകിലോ 450 ഗ്രാമും, ഒരുകിലോ 876 ഗ്രാമുമാണ്.
ജനിച്ചതുമുതല്‍ നവജാത ശിശുക്കള്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ ഇപ്പോള്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അമ്മയോടൊപ്പം റൂമില്‍ കഴിയുന്നു.ഇന്ഫെക്ഷന്,തലച്ചോറിലേയ്ക്കുള്ളരക്തസ്രാവംതടയുന്നതിനും, യഥാസമയം ന്യൂട്രീഷ്യന്‍, ഹൈഡ്രേഷന് തുടങ്ങിയവലഭ്യമാക്കുന്നതിലും, ഊഷ്മാവിന്റെ ക്രമീകരണത്തിലും നിയോനാറ്റോളജിവിദഗ്ധരും, നേഴ്സുമാരുംഅതീവ ജാഗ്രതപുലര്‍ത്തുന്നുണ്ട്.
രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിന് ശേഷം ഇവര്‍ക്ക് ആശുപത്രിവിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.തന്റെകുട്ടികള് ജന്മനാ തന്നെ പോരാട്ടവീര്യമുള്ളവരാണെന്നും ജീവിതത്തില്ഏതുവെല്ലുവിളികളെയും നേരിടാന്‍ പ്രാപ്തരാണെന്നുംതെളിയിച്ചുകഴിഞ്ഞതായി അച്ഛന് ഐ.ടി. പ്രൊഫഷണലായരാജീവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: