അജ്ഞാത മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തുന്നു.
പുതുക്കാട്ട്ദേശീയപാത മണലിയില്‍ കിണറ്റില്‍ കണ്ട അജ്ഞാത മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ കണ്ടെത്തി.കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അഞ്ച് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണ്. ചാലക്കുടി സി.ഐ.സാജുവിന്റെ നേത്രത്വത്തില്‍ പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.ബുധനാഴ്ച രാവിലെ ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ ,സയിന്റിഫിക് എന്നിവര്‍ പരിശോധന നടത്തി.
സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ രക്തം കെട്ടുകിടക്കുന്നതും മുറിയില്‍ മല്പിടിത്തം നടന്നതിന്റെ ലക്ഷണവും പോലീസ് കണ്ടെത്തി. ചുമരുകളില്‍ കൈ പാടുകളും കണ്ടെത്തിയിട്ടുണ്ട്.കിണറിന് സമീപത്ത് നിന്നായി വസ്ത്രങ്ങളും സിമന്റ് പണിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകീട്ടാണ് കിണറില്‍ മൃതദേഹം കണ്ടെത്തിയത്.പുതുക്കാട് ഇഹ, ടഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.തലക്കടിയേറ്റാണ് മരണമെന്ന് പ്രഥമിക വിവരം.സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഉള്ളില്‍ മല്പിടിത്തം നടന്നതിന്റെ തെളിവുകളും രക്തവും പോലീസ് കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് എത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള പ്രാഥമിക അന്വേഷണം പോലീസ് ആരംഭിച്ചു.വിവിധ സ്റ്റേഷനുകളില്‍ കാണാതായവരെ ബന്ധപ്പെടുത്തിയാണ് പോലീസിന്റെ അന്വേഷണം. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയാന്‍ കഴിയുകയുള്ളൂ എന്ന് പുതുക്കാട് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: