പരിക്കേറ്റ സുബിനെ ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് സന്ദര്‍ശിക്കുന്നു
വാടാനപ്പിള്ളി : ആര്.എസ്.എസ് പ്രവര്‍ത്തകനു നേരെ വധശ്രമം. വാടാനപ്പിള്ളി തക്ഷശില ബീച്ചില്‍ കൊടുവത്തു പറമ്പില്‍ സുബിനാ(32)ണ് സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിനു പുറത്തെത്തി സുബിനെ വിളിച്ചിറക്കുകയായിരുന്നു. പേരുവിളിക്കുന്നതുകേട്ട് പുറത്തിറങ്ങിയ സുബിനെ അക്രമികള്‍ അടിച്ചും വെട്ടിയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സുബിനെതൃശൂര് അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പ്രതിഷേധിച്ചു. ആശുപത്രിയിലെത്തി സുബിനെ അവര്‍ സന്ദര്‍ശിച്ചു. ബാലഗോകുലം ഗുരുവായൂര്‍ ജില്ല ഭഗിനിപ്രമുഖ് സിന്ധു ദിനേഷ്, ദീപ്തി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. അധികാരത്തിലെത്തിയതുമുതല്‍ സിപിഎം തുടരുന്ന നരനായാട്ടിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് അവര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് സുബിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മണലൂര്‍ മണ്ഡലം പ്രസിഡന്റ് സൈജു തൊയ്ക്കാവ്,ഉല്ലാസ് ബാബു എന്നിവരും നാഗേഷിനൊപ്പമുണ്ടായിരുന്നു. സുബിന് ആര്.എസ്.എസ് വാടാനപ്പിള്ളി തക്ഷശില ശാഖ കാര്യവാഹാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: