ബത്തേരി : ജില്ലയില്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച ജൂലൈ നാലിന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.
വയനാട് ജില്ലയില്‍ നിലവില്‍ 57ഓളം ടോക്ടര്‍മാരുടെ ഒഴിവുകളാണ് ഉള്ളത്. ഇതിനുപുറമെ മറ്റു പല തസ്തികകളും ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും കാലങ്ങളായി ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണനക്ക് ഒരു മാറ്റവുമില്ല. ദിവസവും നൂറ്കണക്കിന് ആളുകളാണ് ഓരോ ആശുപത്രിയിലും ഡോക്ടര്‍മാരുടെ അഭാവം മൂലം ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്നത്.
ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം അതിശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ടു പോകുമെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍പ്രേം സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: