തലപ്പുഴ : ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്തണമെന്നാവശ്യപ്പെട്ട് വരയാല്‍ കണ്ണോത്ത്മല പ്രദേശവാസികള്‍ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്ത്മല, വരയാല്‍,ബോയിസ് ടൗണ്‍ പ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകൂട്ടത്തിന്റെ വിളയാട്ടമാണ്. ഒറ്റക്കും കൂട്ടമായുമിറങ്ങുന്ന കാട്ടാനകൂട്ടം പ്രദേശത്തെ നിരവധി കര്‍ഷകരുടെ വിളകളാണ് നാമവശേഷമാക്കിയത്. നാട്ടില്‍ കാട്ടാന ഇറങ്ങുമ്പോള്‍ ആനയെ തുരത്താന്‍ നിരവധി തവണ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റിക്ക് നാട്ടുക്കാര് രൂപം നല്‍കിയത്. മഴയെ അവഗണിച്ചും നൂറ് കണക്കിന് പ്രദേശവാസികള്‍ മാര്‍ച്ചില്‍ പങ്കാളികളായി. മാര്‍ച്ചില്‍ ഗ്രാമപഞ്ചായത്ത് അംഗം എല്‍സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ദിനേഷ് ബാബു, ഷീജ ബാബു, ടി.കെ.പുഷ്പന്, കെ.സഹദേവന്, ജോണി സെബാസ്റ്റ്യന്‍, എം.സി. ചന്ദ്രന്, പി.വി.ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചില്‍ വി.ആര്. വിനോദ്, കെ.എം. രാജന്, കെ.കെ. ബേബി, ശ്രീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: