പാലക്കാട്: മനുഷ്യാവകാശ സംരക്ഷണത്തില്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെ സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജൂലൈ 23 ന് പാലക്കാട് ടൗണ്‍ ഹാളില്‍ നടത്തുന്ന ഏകദിനശില്പശാല നിയമമന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യുമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ അറിയിച്ചു. പരിസര,വ്യാവസായിക മലിനീകരണങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഏറെയുള്ള പാലക്കാട് നടത്തുന്ന ശില്പശാലയില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഉദേ്യാഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി അംഗങ്ങളായ കെ.മോഹന്‍കുമാര്‍,പി.മോഹനദാസ് എന്നിവര്‍ സംബന്ധിക്കും.പരിസ്ഥിതിയും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ ജൈവവിദഗ്ദ്ധ്യ ബോര്‍ഡ് ചേയര്‍മാന്‍ ഡോ.ഉമ്മന്‍ കെ.ഉമ്മന്‍, വൈദ്യുതി റഗുലേറ്ററി കമ്മീഷന് ബോര്‍ഡ് അദ്ധ്യക്ഷന്‍ ടി.എം.മനോഹരന്, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വി.എസ്.വിജയന്, ഹൈക്കോടതി അഭിഭാഷകന് അഡ്വ.കാളീശ്വരം രാജ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന്, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് തലവന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
മനുഷ്യാവകാശ സംരക്ഷണ ചട്ടത്തിലെ 12-ാം വകുപ്പനുസരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ സംരക്ഷണം വ്യാപിപ്പിക്കുന്നതിന് ശില്പശാലകള് നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് സംസ്ഥാനതല ശില്പശാല നടത്തുന്നതെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: