പാലക്കാട്: 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തന പ്രൊജക്റ്റുകള്‍ക്കും വ്യക്തിഗത ശൗചാലയങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ച 80 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അഡ്ഹോക്ക്കമ്മിറ്റി അനുമതി നല്കി.
കല്ക്ട്രേറ്റ് കോണ്ഫറന് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. 77 ഗ്രാമപഞ്ചായത്തുകള്‍ക്കും ചെര്‍പ്പുളശ്ശേരി,പട്ടാമ്പി,മണ്ണാര്‍ക്കാട് നഗരസഭകള്‍ക്കുമാണ് അനുമതി ലഭിച്ചത്.
പിഎംജിഎസ്വൈ സ്റ്റേജ്-2 കാന്റിഡേറ്റ് റോഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്കി. പാലക്കാട് ലോകസഭാമണ്ഡലത്തില്‍ 22 റോഡുകള്‍ക്കും ആലത്തൂര്‍ മണ്ഡലത്തിലെ 11 റോഡുകള്‍ക്കുമാണ് അനുമതിയായത്. രണ്ട് മണ്ഡലങ്ങളിലും ഉള്‍പ്പെടുന്ന 142.8 കിലോ മീറ്റര്‍ റോഡിനാണ് സമിതി യോഗം അംഗീകാരം നല്‍കിയത്.
ജില്ലാ കലക്ട്ര്‍ പി.മേരിക്കുട്ടി,ജില്ലാ പ്ലാനിംങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്,പഞ്ചായത്ത് സെക്രട്ടറിമാര്‍,പ്രസിഡന്റുമാര്‍,ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: