തൃശൂര്‍: ഇല്ലാത്ത ചാതുര്‍വര്‍ണ്യത്തെ ഉയര്‍ത്തിപ്പിടിച്ച് കെപിഎംഎസ്സിനെ പഴിചാരുന്ന ഏര്‍പ്പാട് ഇനി വിലപ്പോവില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു. അയ്യങ്കാളി, ശ്രീനാരായണഗുരു തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകന്മാര് ചെയ്തതിനേക്കാള്‍ കൂടുതലായൊന്നും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തിട്ടില്ല. ഉത്തരവാദ ഭരണത്തിനുവേണ്ടിയെന്നുപറഞ്ഞ് പുന്നപ്രയിലും വയലാറിലും വെടിയേറ്റുവീണവരേറെയും അയ്യങ്കാളി ഭക്തരും ശ്രീനാരായണ ഭക്തരുമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ വിപ്ലവ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അന്നത്തെ പാര്‍ട്ടിസെക്രട്ടറി കെ.വി.പത്രോസ് കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ അവഗണിക്കപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാക്കിയ ഭൂപരിഷ്കരണമാണ് ആധുനിക കേരളത്തില്‍ ലക്ഷക്കണക്കിന് പട്ടികവിഭാഗത്തില്‍പെട്ട കുടുംബങ്ങളെ വീടുവെക്കാന്‍പോലും ഭൂമിയില്ലാത്തവരാക്കിയതിന് കാരണമാക്കിയതെന്ന് പറഞ്ഞു. ആറരപതിറ്റാണ്ടായി പട്ടികവിഭാഗത്തിന് നിഷേധിച്ചുകൊണ്ടിരിക്കുന്ന അവകാശ അവസരങ്ങള്‍ വീണ്ടെടുക്കുവാനാണ് കെപിഎംഎസ് ശ്രമിക്കുന്നത്. അധികാരത്തില്‍ ഇടപെട്ടുകൊണ്ടുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് സാധ്യമായ അവസരങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത പ്രദര്‍ശിപ്പിച്ചിട്ട് കാര്യമില്ലെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: