പുതുക്കാട് : സെന്ററില്‍ ദേശീയപാത മുറിച്ചു കടക്കുന്നവര്‍ക്ക് കൈത്താങ്ങായി ഇനി മുതല്‍ വിദ്യാര്‍ത്ഥികളുണ്ടാകും.പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ആരംഭിച്ച റോഡ് സേഫ്റ്റി ക്ലബ്ബിലെ കുട്ടികളാണ് വഴിയാത്രക്കാര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ പുതുക്കാട് ഇനി അപകട മുക്ത മേഖലയായി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം പുതുക്കാട് പോലീസിന്റെ സഹായത്തോടെ ആരംഭിച്ച പദ്ധതിയില്‍ രാവിലേയും വൈകീട്ടും വിദ്യാര്‍ത്ഥികള്‍ ദേശീയ പാതയില്‍ സഹായവുമായെത്തും സിഗരട്ട് ധിക്കാതെ കടന്നു പോകുന്ന വാഹനങ്ങളെ പിടിക്കുവാനം പോലീസിനെ വിദ്യാര്‍ത്ഥികള്‍ സഹായിക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ദേശീയ പാത മുറിച്ചു കടക്കുന്നത്.
അപകടങ്ങള്‍ പതിവായിരിക്കുന്ന പുതുക്കാട് സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ സഹായം നാട്ടുകാര്‍ക്ക് ആശ്വാസമായിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ലയണ്‍സ് ക്ലബ്ബ് നല്കിയ മഴക്കോട്ടുകള് പുതുക്കാട് എ.എസ്.ഐ.ഗ ചസുരേഷ് വിതരണം ചെയ്തു. പുതുക്കാട് എസ്.ഐ സന്തോഷ് പരിശീലനം നല്കി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജ്, വാര്‍ഡ് മെമ്പര്‍ ജോളി ചുക്കിരി, ഹെഡ്മാസ്റ്റര് ഇഗജോസഫ് ജഠഅപ്രസിഡന്റ് ജോജോ കുറ്റിക്കാടന്‍ എന്നിവര്‍ ,നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: