പഴുവില്‍: കനത്ത കാറ്റില്‍ മോട്ടോര്ഷെഡിലെ മേല്‍ക്കൂര പറന്ന് അന്‍പത് മീറ്റര്‍ ദൂരത്തേക്ക് തെറിച്ചു. പഴുവില്‍ കോള്പടവിനോട് ചേര്‍ന്ന ബണ്ട് റോഡിലെ മോട്ടോര്‍ ഷെഡ്ഡിന്റെ ട്രസ്സ് അടിച്ച മേല്‍ക്കൂരയാണ് പറന്ന് ദൂരത്തേക്ക് തെറിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലാണ് സംഭവം. ഷെഡ്ഡിനുള്ളില്‍ 20 എച്ച്.പിയുടേയും 10 എച്ച്.പിയുടേയും രണ്ട് മോട്ടോറുകളാണ് പ്രവര്‍ത്തിക്കുന്നത്.സംഭവത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്ഠം കണക്കാക്കുന്നതായി കോള്‍പടവ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ആലപ്പാട്, സെക്രട്ടറി സുഭാഷ് പുതുവീട്ടില്‍ എന്നിവര്‍ അറിയിച്ചു.
പുതുക്കാട്: കാറ്റില്‍ വാഴകൃഷി നശിച്ചു.കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ പുതുക്കാട് തെക്കെ തൊറവില്‍ വാഴകൃഷി നശിച്ചു.കരവട്ട് മുരളിയുടെ 300 വാഴകളാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.10മാസം പ്രായമായ കുല വന്ന നേന്ത്ര വാഴകളും പാളയംകോടന് വാഴകളുമാണ് നശിച്ചത്.സമീപ പ്രദേശത്തും വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: