തൃശൂര്‍: ജില്ലയില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനിയും രണ്ടുപേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂരിലും തളിക്കുളത്തുമാണ് രണ്ടുപേര്‍ക്ക് വീതം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുടയില്‍ കെട്ടിടനിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മലേറിയ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പകര്‍ച്ചപ്പനി പടരുകയാണ്. ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ 1230 പേര് ചികിത്സ തേടിയെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 30പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: