തൃശൂര്‍: ജീവിത ഗന്ധിയായ ലോഹിതദാസിന്റെ കഥകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് നക്ഷത്രവൃക്ഷമായ നീര്‍മരുത് സസ്യങ്ങള്‍ കൊണ്ടുള്ളസ്മൃതിവനമെന്നും സംവിധായകന് സത്യന് അന്തിക്കാട് അഭിപ്രായപ്പെട്ടു. ലോഹിതദാസിന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുല്ലക്കര കൈലാസ്നാഥ് സ്കൂളിനോടനുബന്ധിച്ചുള്ള ലോഹിതദാസ് സ്മൃതിവനത്തില്‍ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന് ലാല്‍ജോസ് മുഖ്യപ്രഭാഷണം നടത്തി. ജയരാജ് വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകര്‍മ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എസ്.രജിതന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വിദ്യാധരന്‍മാസ്റ്റര്‍, സിനിമാതാരങ്ങളായ ലിഷോയ്, മാളവിക, രമാദേവി, ഷിങ്സി റാഫേല്‍, സജീവ് റഹ്മാന്, നീനു രതിന്, സ്കൂള്‍ മാനേജര്‍ സിജൊ പുരുഷോത്തമന്, ഡോ.മിനു, ഡോ.വര്‍ഷ, അജോ മച്ചിങ്ങല്‍, പ്രിന്‍സിപ്പല്‍ ജോഷി എന്നിവര്‍ സംസാരിച്ചു. ഓയിസ്ക ഇന്റര്‍ നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഔഷധിയുടേയും ഔഷധ സസ്യബോര്ഡിന്റെയും സഹകരണത്തോടെയാണ് സ്മൃതിവനം ഉണ്ടാക്കിയിട്ടുള്ളത്.
പഴയന്നൂര്‍: തപസ്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോഹിതദാസ് അനുസ്മരണം നടന്നു. യു.ആര്.പ്രദീപ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.അജീഷ് അദ്ധ്യക്ഷത വഹിച്ചു. സംവിധായകന് അമ്പിളി, എന്‍.ജി.ശോഭന രാജന്, രാഹുല്‍, ഗോപാല്‍ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഭൂതക്കണ്ണാടി, തനിയാവര്‍ത്തനം, ചകോരം സിനിമാപ്രദര്‍ശനവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: