മുട്ടില്‍: മലനാട് ചാനല്‍ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമംഗലം സ്വദേശികളായ കളത്തില്‍ ലത്തീഫ് (39), പുളിയോളി അബ്ദുള്‍ കരീം (35), കുരിക്കള്‍ ഷബീര്‍ (32), പടിപ്പുരക്കല്‍ സലീം (35), പണ്ടാരക്കണ്ടി അസൈനാര്‍ (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രാവിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അഞ്ച് അംഗ സംഘം മുട്ടിലില്‍ പ്രവര്‍ത്തിക്കുന്ന മലനാട് ചാനല്‍ ഓഫീസില്‍ അതിക്രമിച്ചു കയറി സ്ത്രീ ജീവനക്കാരെയുള്പ്പടെ അസഭ്യം പറയുകയും, ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കാത്തതിനായിരുന്നു ഇവര്‍ അക്രമം അഴിച്ചുവിട്ടത്. പ്രതികളെ അറസ്റ്റുചെയ്യാത്തതിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്ന് അഞ്ച് പേര് കല്പ്പറ്റപോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട്ജാമ്യത്തില് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: