പുല്‍പ്പള്ളി : ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന പാടിച്ചിറ വില്ലേജ് ഓഫീസറെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കി. യു ഡി എഫ് ഭരണകാലത്ത് ദീര്‍ഘകാലമായി പാടിച്ചിറ വില്ലേജ് ഓഫീസറായിരുന്ന വ്യക്തിക്കെതിരെയാണ് പ്രമേയം പാസ്സാക്കിയത്.പ്രതിപക്ഷ മെമ്പര്‍ സി പി വിന്‍സന്റ് അവതരിപ്പിച്ച പ്രമേയത്തിന് കക്ഷിരാഷ്ട്രീയതിതിനതീതമായ പിന്തുണ ലഭിക്കുകയായിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജിലെത്തുന്ന പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നത് സംബന്ധിച്ചുള്ള പരാതി ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്.ജില്ലയില്‍ മുന്‍പ് റവന്യുവകുപ്പുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന പല വിവാദസംഭവങ്ങളിലും ഈ ഉദ്യോഗസ്ഥന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു.ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തസ്തികകളില്‍ ഇയാളെ നിയമിക്കരുതെന്ന് മുന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചതായും പറയപ്പെടുന്നു.എന്നാല്‍ ഇതെല്ലാംമറികടന്ന് ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് താക്കോല്‍ സ്ഥാനങ്ങളില്‍ നിയമനം നേടുകയാണിയാള് ചെയ്തത്.ഇതിനെതിരെയാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രമേയം പാസ്സാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: