മാനന്തവാടി : കാലവര്‍ഷം കനത്തതോടെ ചോര്‍ന്നോലിക്കുന്ന വീടിനുള്ളില്‍ ദുരിത ജീവിതം നയിച്ച് മാനന്തവാടി വരടിമൂല കോളനി നിവാസികള്‍. മാനന്തവാടി നഗരത്തില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ മാറി വള്ളിയൂര്‍ക്കാവിനു സമീപത്തുള്ള വരടിമൂല കോളനിയിലെ 17 വീടുകളില്‍ ഏഴ് വീടും ചോര്‍ന്നോലിക്കുന്ന നിലയിലാണ്. ചോര്‍ന്നോലിക്കുന്ന വെള്ളം പിഞ്ഞാണത്തിലും പ്ലേറ്റിലും പിടിച്ച് മറച്ച് കളയുന്ന പണിയാണ് കുടുംബാംഗങ്ങള്‍ക്ക്. മഴക്ക് മുന്‍പേ അധികൃതരെ വിവരമറിയിച്ചെങ്കിലും കനത്ത മഴയിലും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ അധികൃതര്‍. പണിയ സമുദായത്തിലെ പതിനേഴ് കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ വാര്‍ത്തതും ഓടുമേഞ്ഞതുമാണ് എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് പോകില്ല. ചോര്ന്നോലിക്കുന്നതിനാല് ഇവര്‍ മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിലിച്ചുകെട്ടിയിരിക്കുകയാണ്. മുറികള്‍ നനഞ്ഞതിനാല്‍ കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വീടുകളുടെ പണി കരാറുകാരെ ഏല്‍പ്പിക്കും. കരാറുകാര്‍ പണം പറ്റി ചോര്‍ന്നൊലിക്കുന്ന വീടും നിര്‍മ്മിച്ച് സ്ഥലം വിടുന്നതോടെ ദുരിതത്തിലാവുന്നത് വനവാസികളാണ്. നിര്‍മ്മാണ സമയത്ത്ട്രൈബല് പ്രമോര്‍ട്ടര്‍മാരോ ജനപ്രതിനിധികളോ പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരടെയോ ശ്രദ്ധപതിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: