കല്‍പ്പറ്റ : വയനാട് ജില്ലയിലെ വനവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കൂട്ടമതംമാറ്റം റവന്യു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിവിധ ഹൈന്ദവ സംഘടനകളും വയനാട് പ്രകൃതി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു. വനവാസിവിഭാഗങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് മതംമാറ്റം.
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ മാത്രം 25 ഓളം കോളനികളില്‍ മത പരിവര്‍ത്തനം നടത്തിവരുന്നു. കോട്ടിയൂര്‍ കോളനിയിലെ ഭൂരിഭാഗം പേരും പെന്തകോസ്ത് വിശ്വാസികളായി മാറി. മാനന്തവാടി നഗരസഭയിലെ ചാലിഗദ കോളനി, ബത്തേരി നഗരസഭയിലെ മാനികുനി പണിയ കോളനി തുടങ്ങി ജില്ലയിലെ ഭൂരിഭാഗം കോളനികളിലും സര്‍ക്കാര്‍ ഒത്താശയോടെയാണ് മതപരിവര്‍ത്തനം നടക്കുന്നത്.
കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുനെല്ലി കോട്ടിയൂര്കോളനിയിലെ കുമാരന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് ഗോത്രാചാരപ്രകാരമുളള ചടങ്ങുകള്‍ നടത്താന്‍ പോലും പാസ്റ്റര്‍മാര്‍ അനുവദിച്ചില്ല. ഗോത്രാചാരപ്രകാരമുളള ചടങ്ങുകള്‍ നടത്താതെ മൃതദേഹം സംസ്കരിക്കാനുളള പെന്തക്കോസ്ത് സഭയുടെ നീക്കത്തെ ചോദ്യംചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയംഗം കെ. പ്രഭാകരനടക്കമുളള നേതാക്കളോട് ഏതാനും വനംവകുപ്പ് ഉദ്യോഗസ്ഥരും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പാസ്റ്റര്‍മാരും അപമര്യാദയായാണ് പെരുമാറിയത്.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ നെയ്ക്കുപ്പയിലും ചങ്ങലമൂലകൊല്ലിയിലും വനവകാശത്തിന്റെ പേരില്‍ കാട് വെട്ടി തെളിച്ച് വയനാട് സബ് കളക്ടര്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ നടത്തുന്ന നീക്കം അപലപനീയമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു.
2005 ഡിസംബര്‍ മാസം 13ാം തിയ്യതി വനത്തിനകത്ത് താമസക്കാരും മറ്റവകാശങ്ങള്‍ ഉള്ളവരുമായ ആദിവാസികള്‍ക്കും 75 വര്‍ഷം ദീര്‍ഘമുള്ള മൂന്നുതലമുറകള്‍ കൈവശം വച്ചുവരുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്കും മാത്രമേ വനാവകാശ നിയമം ബാധമാകൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. രാഷ്ട്രീയവനം കയ്യേറ്റങ്ങള്‍ക്ക് വെള്ളപൂശാനുള്ള ശ്രമമാണ് വയനാട് സബ്കളക്ടര്‍ നടത്തുന്നത്. കാടിനു പുറത്തു താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നിയമമല്ല ഇത്. വയനാട്ടിലെ വിവിധ വനം ഡിവിഷനുകളില്‍ അര്‍ഹതപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ വനാവകാശം നല്‍കിയിട്ടുണ്ട്.
വനത്തിന് പുറത്ത് താമസിക്കുന്നവരും ഒരു വിധത്തിലും വനത്തെ ആശ്രയിക്കാത്തവരുമായ വയനാട്ടില്‍ ഉടനീളമുള്ള വനവാസികളില്‍ നിന്നും ട്രൈബല്‍ വളണ്ടിയര്‍ മുഖേന അപേക്ഷകള്‍ എഴുതിവാങ്ങി കാടുകള്‍ക്കുള്ളില്‍ കുടിയിരുത്താനുള്ള മാനന്തവാടി സബ്ബ് കലക്ടറുടെ നീക്കം കടുത്ത നിയമലംഘന മാണ്. ഇതിന് നേതൃത്വം നല്കിയ സബ്ബ്കളക്ടര്‍ക്കെതിരെ 1961ലെ കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 27 പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സബ്കളക്ടര്‍ കോളനികളില്‍ താമസമാക്കി മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന പാസ്റ്റര്‍മാരെ സഹായിക്കാനാണ് തിടുക്കം കാണിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ജില്ലയില്‍ നേഴ്സറി വിദ്യാഭ്യാസം കൊടുത്തും ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്തും ട്യുഷന് ക്ലസ്സുകള്‍ സംഘടിപ്പിച്ചുമാണ് പസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പെന്തകോസ്ത് മിഷന് മതപരിവര്‍ത്തനം നടത്തുന്നത്.
വിവിധ കോളനികളിലായി 2000 ത്തിലധികം വനവാസികളെ ഇവര്‍ മതംമാറ്റി കഴിഞ്ഞു. പേരുകള്‍ മാറ്റം വരുത്താതിനാല്‍ സര്‍ക്കാര്‍ രേഖകളില്‍ മതപരിവര്‍ത്തനം നടന്നതിന് തെളിവില്ല. ഇത് മുതലെടുത്താണ് ഇവരുടെ പ്രവര്‍ത്തനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: